ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡിന്റെ സ്ഥാനം മിഡ്‌ഫീൽഡറിലേക്ക് മാറ്റിയ തന്റെ പരീക്ഷണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് ദേശീയ ടീം കോച്ച് ഗാരെത് സൗത്ത്ഗേറ്റ്. ലിവർപൂൾ ഡിഫൻഡർ മിഡ്ഫീൽഡ് പൊസിഷൻ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് സൗത്‌ഗേറ്റ് മത്സരശേഷം പറഞ്ഞു.
ശനിയാഴ്ച (17/6) അർധരാത്രി താ'ഖാലി നാഷണൽ സ്റ്റേഡിയത്തിൽ നടന്ന യൂറോപ്യൻ കപ്പ് ഗ്രൂപ്പ് സി യോഗ്യതാ മത്സരത്തിൽ മാൾട്ടയ്‌ക്കെതിരെ മറുപടിയില്ലാതെ നാല് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ തകർപ്പൻ ജയം. ഇതോടെ, ഇംഗ്ലണ്ട് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
“ഈ ആഴ്‌ചയിലുടനീളം കളിക്കാരുടെ മനോഭാവം അവിശ്വസനീയമായിരുന്നു, പ്രത്യേകിച്ച് ആദ്യ അരമണിക്കൂറിനുള്ളിൽ അവർ നന്നായി കളിക്കുകയും ചെയ്തു,” സൗത്ത്ഗേറ്റ് ഔദ്യോഗിക ഇംഗ്ലണ്ട് ദേശീയ ടീമിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു.
ബോൾ പ്രസ് ചെയ്ത് കഴിയുന്നത്ര വേഗത്തിൽ തിരിച്ചെടുക്കുന്നത് ഞങ്ങളുടെ പ്രത്യേകതയാണ്. ഞങ്ങൾ ഇന്ന് അത് വളരെ നന്നായി ചെയ്തു."
അലക്സാണ്ടർ-അർനോൾഡിനെ ആദ്യ മിനുറ്റുമതൽ മിഡ്ഫീൽഡറായാണ് സൗത്ഗേറ്റ് കളിപ്പിച്ചിരുന്നത്. അർണോൾഡ് മിഡ്ഫീൽഡർ പൊസിഷനിൽ നന്നായി കളിക്കുകയും ചെയ്തിരുന്നു.
"അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമെന്നതിൽ എന്റെ മനസ്സിൽ ഒരിക്കലും സംശയമില്ല," സൗത്ത്ഗേറ്റ് പറഞ്ഞു.
"ഇന്ന് രാത്രി അവന്റെ സ്ഥാനം അവന്റെ ക്ലബ്ബിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ്, പക്ഷേ അത് അവന്റെ ഗെയിമിന് നന്നായി യോജിക്കുമെന്ന് ഞാൻ കരുതുന്നു, കാരണം റൈറ്റ് ബാക്ക് ആയി കളിക്കുമ്പോൾ തന്നെ അർണോൾഡിന് വിശാലമായി എല്ലാ പൊസിഷനിലും കളിക്കാൻ ആവുന്നുണ്ട്.
മിഡ്ഫീൽഡറായി കളിക്കാനുള്ള അലക്സാണ്ടർ-അർനോൾഡിന്റെ കഴിവ് മിഡിൽ സെക്ടറിലെ തിരഞ്ഞെടുപ്പുകൾ വർദ്ധിപ്പിക്കുമെന്ന് സൗത്ത്ഗേറ്റ് പ്രതീക്ഷിക്കുന്നു. മാത്രമല്ല, കോച്ചിന്റെ അഭിപ്രായത്തിൽ അലക്‌സാണ്ടർ-അർനോൾഡിനെപ്പോലെ കളിശൈലിയുള്ള ഒരു മധ്യനിര താരം ഇംഗ്ലണ്ടിനില്ല.
"പ്രതിരോധപരമായി ഇത് അദ്ദേഹത്തിന് അൽപ്പം വ്യത്യസ്തമായ റോളാണ്, പക്ഷേ അദ്ദേഹം ഇപ്പോഴും അത് പഠിക്കുന്നു, ഇതിന് കുറച്ച് സമയമെടുക്കും. അലക്സാണ്ടർ-അർനോൾഡ് അതിൽ ആവേശത്തിലാണ്. അദ്ദേഹത്തിന് കൊണ്ടുവരാൻ കഴിയുന്ന ഗുണനിലവാരം ഞങ്ങൾക്കറിയാം, അത് വ്യത്യസ്തമായ എന്തെങ്കിലും നൽകുന്നു."
"നാലാഴ്‌ച മുമ്പ് ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചു. അലക്സാണ്ടർ-അർനോൾഡ് വളരെ ആവേശത്തിലായിരുന്നു, അത് പഠിക്കാൻ ആഗ്രഹിക്കുന്നു. അവൻ ഒരു മികച്ച ഗോൾ നേടി, ആദ്യത്തേതിന് ഒരു മികച്ച പാസ്, മൂന്നാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.